ബെയ്‌റൂത്ത്: ഇസ്രായേലി അധിനിവേശം നിലവിലുള്ളിടത്തോളം കാലം ആയുധങ്ങള്‍ കൈവിടില്ലെന്നും വിജയം സുനിശ്ചിതമാണെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം പ്രഖ്യാപിച്ചു. ലബ്‌നാന്‍ പ്രതിരോധ പ്രസ്ഥാനം നിരായുധീകരിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം അപകടകരമാണെന്നും ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുന്ന ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമായിരിക്കും ഉത്തരവാദി. ''വൈദേശിക ആധിപത്യത്തിനെതിരേ ലബ്‌നാന്‍ ഒരുമിച്ച് നില്‍ക്കുമോ അതോ മറ്റാരുടെയെങ്കിലും താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി നില്‍ക്കുമോ എന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കും.''-അദ്ദേഹം വിശദീകരിച്ചു.
— 🇱🇧 Hezbollah:
— Observer Report (@Observer1514) August 15, 2025
'We will not betray... We will not surrender our weapons.' pic.twitter.com/tHgUc1lMIw
ആയുധങ്ങള്‍ കൈവിടില്ലെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ ഹിസ്ബുല്ല മിലിട്ടറി മീഡിയയും പ്രസിദ്ധീകരിച്ചു.എന്തുവില കൊടുത്തും ആയുധങ്ങള്‍ സംരക്ഷിക്കുമെന്ന് വീഡിയോ പറയുന്നു. രക്തസാക്ഷി സയ്യിദ് ഹസന്‍ നസറുല്ലയുടെ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
