ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്ന് വിഎച്ച്പി

Update: 2025-10-20 02:33 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കി മാറ്റണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും വിഎച്ച്പി സംസ്ഥാന ഘടകം സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്കു നല്‍കിയ കത്ത് പറയുന്നു. ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോര്‍ഡ് എന്നാക്കണമെന്നും കത്തിലുണ്ട്.