ഭോപ്പാല്‍: ദീപാവലി ആഘോഷിക്കാനുള്ള വാങ്ങലുകള്‍ ഹിന്ദുക്കളുടെ കടകളില്‍ നിന്ന് മതിയെന്ന് ഹിന്ദുത്വ സംഘടനയായ ബജ്‌റങ് ദള്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ബജ്‌റങ് ദള്‍ അത്തരം പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചത്. ഹിന്ദുക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിനാണ് ശ്രമിക്കുന്നതെന്ന് വിഎച്ച്പി നേതാവ് ജിതേന്ദ്ര ചൗഹാന്‍ അവകാശപ്പെട്ടു.