റായ്പൂരില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഹിന്ദുത്വ ആക്രമണം

Update: 2025-08-16 04:27 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഹിന്ദുത്വ ആക്രമണം. ദേവാലയം ആക്രമിച്ച ഹിന്ദുത്വര്‍ പ്രാര്‍ത്ഥനക്കെത്തിയവരെ ആക്രമിക്കുകയും ചെയ്തു. കൂടാതെ ദേവാലയത്തിന് അകത്ത് ഹനുമാന്‍ ഭജന നടത്തുകയും ചെയ്തു. ആഗസ്റ്റ് പത്തിന് നടന്ന സംഭവം ഇപ്പോളാണ് പുറം ലോകം അറിഞ്ഞത്.

ഛത്തീസ്ഗഡില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുകയാണ്. ജൂലൈ 26നാണ് മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ അടക്കം മൂന്നുപേരെ ബജ്‌റങ് ദളുകാരുടെ ആവശ്യപ്രകാരം പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.