വെഞ്ഞാറമൂട് കൊലപാതക പരമ്പര; കട്ടിലില്‍ നിന്ന് വീണത്; വാക്കു മാറ്റാതെ ഷെമി

Update: 2025-03-13 07:40 GMT

തിരുവനന്തപുരം: കട്ടിലില്‍ നിന്ന് വീണതാണെന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞ് വെഞ്ഞാറമൂട് കൊലപാതക പരമ്പരയില്‍ നിന്നും രക്ഷപ്പെട്ട പ്രതി അഫാന്റെ മാതാവ് ഷെമി. പിതാവ് റഹീമാണ് ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ കടബാധ്യതകളൊന്നും താന്‍ മകനെ ഏല്‍പ്പിച്ചിട്ടില്ലെന്നും അഫാന്‍ സ്വയം ഏറ്റെടുത്ത് ചെയ്യുകയായിരുന്നു എന്നും റഹീം പറഞ്ഞു.

ഭാര്യ ഷെമി ചികില്‍സയില്‍ ആയതിനാല്‍ തനിക്ക് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും നാട്ടില്‍ ജോലി നോക്കണമെന്നും റഹീം പറഞ്ഞു. വീട് വില്‍ക്കാന്‍ മുന്‍കൈയ്യെടുത്തത് അഫാന്‍ ആണെന്നും എന്തിനായിരുന്നു ഇതെല്ലാം എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: