വെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്റെ നില ഗുരുതരം

Update: 2025-05-28 09:33 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകപരമ്പര കേസിലെ പ്രതി അഫാന്റെ നില ഗുരുതരം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ആരാഗ്യനിലയില്‍ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ഗുരുതരമാവുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.

മെയ് 25നാണ് ജയിലിലെ ശുചിമുറിയില്‍ അഫാന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

അതേസമയം, വെഞ്ഞാറമൂട് കൊലപാതകപരമ്പര കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും ഭാര്യയെയും കൊന്ന കേസിലെ കുറ്റപത്രമാണ് സമര്‍പ്പിച്ചത്. നെടുമങ്ങാട് സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കിളിമാനൂര്‍ പോലിസ് ആണ് കുറ്റപത്രംസമര്‍പ്പിച്ചത്. പണം കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണെമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

Tags: