വെനസ്വേലന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം

Update: 2026-01-07 10:47 GMT

വെനേസ്വല: ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ക്കിടയിലും ലൊകത്തെ സാമ്പത്തിക വിദഗ്ധരെപ്പോലും ഞെട്ടിച്ചുകൊണ്ട് വെനസ്വേലന്‍ ഓഹരി വിപണി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് സമാനതകളില്ലാത്ത മുന്നേറ്റം. കാരക്കാസ് സ്റ്റോക്ക് എക്‌സ്ചേഞ്ച് സൂചിക ഒറ്റദിവസം കൊണ്ട് 17 ശതമാനത്തിലേറെയാണ് മുന്നേറിയത്. ഒരു ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം ഇത് അവിശ്വസനീയമായ നേട്ടമാണ്. 367 പോയിന്റ് നേട്ടവുമായി സൂചിക 2,598-ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ശേഖരമുള്ള രാജ്യമാണ് വെനസ്വേല. ഏകദേശം 300 ബില്യണ്‍ ബാരലുകളില്‍ അധികം എണ്ണയാണ് ഈ രാജ്യത്തിന്റെ മണ്ണിലുറങ്ങുന്നത്. അതായത്, ലോകത്തിലെ മൊത്തം ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഏകദേശം 18 ശതമാനത്തോളം. സൗദി അറേബ്യയെപ്പോലും പിന്നിലാക്കി ഈ പട്ടികയില്‍ ഒന്നാമതെത്താന്‍ വെനസ്വേലയെ സഹായിച്ചത് ഒറിനോകോ ബെല്‍റ്റ് എന്നറിയപ്പെടുന്ന എണ്ണ നിക്ഷേപ മേഖലയാണ്

.രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനിയായ പിഡിവിഎസ്എ ഓഹരി വിപണിയില്‍ ഇപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എണ്ണയ്ക്ക് പുറമെ, വലിയ തോതിലുള്ള വെള്ളി സമ്പത്തും സ്വര്‍ണ്ണ ശേഖരവും വെനസ്വേലയ്ക്കുണ്ട്.

Tags: