'അയാളെ കൊണ്ട് ഒരു മരപ്പട്ടിയെയും വിജയിപ്പിക്കാൻ പറ്റില്ല'; വീണ്ടു വി ഡി സതീശനെതിരേ വെള്ളാപ്പള്ളി
കൊച്ചി: വി ഡി സതീശനെതിരേ വീണ്ടും അധിക്ഷേപ പരാമർശവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായണ ഗുരുധർമ്മം സതീശൻ തന്നെ പഠിപ്പിക്കേണ്ട എന്നും അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലെ ജയിപ്പിക്കാൻ പറ്റില്ലെന്നുമായിരുന്നു പരാമർശം.സതീശന് അഹങ്കാരത്തിൻ്റെ കയ്യും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളി നേരത്തെയും സതീശനെതിരേ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിനെതിരേ സതീശൻ നൽകിയ മറുപടിക്കാണ് വീണ്ടും അധിക്ഷേപ പരാമർശവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഗുരുദേവൻ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ചെയ്യുന്ന ആളാണ് വെള്ളാപ്പള്ളി എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്.