എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യനീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യനീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം എന്നതുകൊണ്ട് കേവലം നായര്‍, ഈഴവ ഐക്യമല്ല പറഞ്ഞതെന്നും ഐക്യമുണ്ടാവേണ്ടത് നായാടി മുതല്‍ നസ്രാണി വരെയെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.ആലപ്പുഴയില്‍ നടന്ന എസ്എന്‍ ട്രസ്റ്റ് യോഗത്തില്‍ സംസാരിക്കെയായിരുന്നു വെള്ളാപ്പള്ളി.
തനിക്ക് ഒരുപാട് പിന്തുണ തന്ന വ്യക്തിയാണ് സുകുമാരന്‍ നായരെന്നും ഈ ഐക്യം കാലഘട്ടത്തിന് വേണമെന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും വെളളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഈഴവ സമുദായത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എസ്എന്‍ഡിപിക്ക് മുസ് ലിം വിരോധമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.