നിലമ്പൂരില്‍ ഹിന്ദു-മുസ്‌ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്‍

Update: 2025-06-22 07:50 GMT

ആലപ്പുഴ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഹിന്ദു-മുസ്‌ലിം ചിന്തകളുണ്ടായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതുണ്ടാവാന്‍ വേണ്ട കാര്യങ്ങള്‍ നേരത്തെ മുസ്‌ലിം സമുദായം ചെയ്തിരുന്നു. അതിന്റെ പ്രതിഷേധമുണ്ടായി. ഹിന്ദുക്കളുടെ വോട്ട് ഇടതുപക്ഷത്തിനാണ് കിട്ടുക. സ്വരാജ് ഹിന്ദു സ്ഥാനാര്‍ത്ഥിയായതു കൊണ്ടാണ് അത്. അങ്ങനെയൊരു ദുരവസ്ഥയുണ്ടായിരുന്നു. പി വി അന്‍വര്‍ 25,000 വോട്ട് പിടിച്ചാല്‍ യുഡിഎഫിന്റെ സാധ്യത മങ്ങുമെന്നും അദ്ദേഹം പറഞ്ഞു.