വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്‌സൈസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: മദ്യപിച്ച് എക്‌സൈസ് വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഫറോഖ് റേഞ്ച് എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ എഡിസനാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ച എക്‌സൈസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്നാണ് എഡിസനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.