ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

Update: 2025-06-30 16:27 GMT

ചെറുതുരുത്തി (തൃശൂര്‍): ആടിന് പുല്ല് പറിക്കുന്നതിനിടെ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെറുതുരുത്തി പുതുശ്ശേരി പുതുപ്പാടം ഓങ്ങനാട്ട് തൊടി വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ആമിന (52) ആണ് മരിച്ചത്. ആള്‍താമസമില്ലാത്ത വീടിന്റെ കാലപ്പഴക്കം ഉള്ള ചുമര്‍ മഴയില്‍ നനഞ്ഞ് നിന്നതാണ് അപകടത്തിന് കാരണമായത്.