'എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, എത്തിയത് കോടികള്‍'; അന്വേഷണം വേണമെന്ന് ഉപഹരജിയുമായി ഷോണ്‍ ജോര്‍ജ്

Update: 2024-05-29 09:12 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് സൊല്യൂഷന്‍സിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോണ്‍ ജോര്‍ജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കി.

എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ലിയുസി അടക്കമുള്ള കമ്പനികള്‍ പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോണ്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഉപ ഹരജിയിലെ ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് 11.30നുളള വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Tags: