വേടൻ്റെ റാപ് ഷോ റദ്ദാക്കിയതിനേ തുടർന്ന് സ്റ്റേജിലേക്ക് ചളി വാരിയെറിഞ്ഞ് പ്രതിഷേധിച്ചവർക്കെതിരേ കേസ്
എറണാകുളം: റാപർ വേടൻ്റെ പരിപാടി റദ്ദാക്കിയതിനേ തുടർന്നുണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 25 പേർക്കെതിരേ കേസെടുത്ത് പോലിസ്. പരിപാടി മാറ്റി വച്ചതിനെ തുടർന്ന് പ്രകോപിതരായ ജനങ്ങൾ സ്റ്റേജിലേക്ക് ചളി വാരിയെറിയുകയും സാധാന സാമാഗ്രികൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. കിളിമാനൂരിൽ മെയ് എട്ടിനു സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം.
പരിപാടി തുടങ്ങാൻ സമയത്ത് സ്റ്റേജിലെ ടെക്നിക്കൽ ജോലി ചെയ്യുന്ന യുവാവ് ഷോക്കേറ്റ് മരിക്കുകയായിരുന്നു. തുടർന്ന് ഇങ്ങനെയൊരവസരത്തിൽ പാടാൻ തനിക്ക് ബുധിമുട്ടുണ്ടെന്ന് പറഞ്ഞ് വേടൻ പരിപാടി ഒഴിവാക്കി. ഇതിനേ തുടർന്ന് കൂടി നിന്ന ആളുകൾ സ്റ്റേജിലേക്ക് കല്ലും ചെളിയും വാരിയെറിയുകയായിരുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് സംഘാടകർ പറഞ്ഞിരുന്നു.