വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ നീക്കില്ല: പഠനബോര്‍ഡ് അധ്യക്ഷന്‍

Update: 2025-07-18 03:49 GMT

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയില്‍നിന്ന് റാപ്പര്‍ വേടന്റെ പാട്ടും ഗായിക ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും നീക്കില്ല. യുജി മലയാളം പഠനബോര്‍ഡ് അധ്യക്ഷന്‍ ഡോ. എം എസ് അജിത്താണ് ഇക്കാര്യം അറിയിച്ചത്. വൈസ് ചാന്‍സലര്‍ നിയോഗിച്ചതനുസരിച്ച് വിഷയം പരിശോധിച്ച മുന്‍ മലയാളവിഭാഗം മേധാവി ഡോ. എം എം ബഷീര്‍, വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിട'വും ഗൗരിലക്ഷ്മിയുടെ കഥകളിസംഗീതവും പാഠപദ്ധതിയില്‍നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മലയാളം യുജി പഠനബോര്‍ഡാണ്. ഇപ്പോള്‍ പാഠഭാഗങ്ങള്‍ നീക്കില്ലെന്ന് ബോര്‍ഡ് അധ്യക്ഷന്‍ വ്യക്തമാക്കി. ഡോ. എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.