ജാമ്യപേക്ഷ നൽകിയതിനു പിന്നാലെ വേടനെതിരേ വീണ്ടും പരാതി, ജാമ്യാപേക്ഷ എതിർത്ത് പരാതിക്കാരി
കൊച്ചി: വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി. തൃക്കാക്കര പോലിസ് എടുത്ത പരാതിയിലാണ് പരാതിക്കാരി ജാമ്യാപേക്ഷയെ എതിർത്തത്. എതിർത്തിട്ടും നിർബന്ധിച്ച് ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചു എന്നാണ് കേസ്.
അതേസമയം, പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്ന് വേടൻ്റെ അഭിഭാഷകൻ അറിയിച്ചു. ജാമ്യാപേക്ഷ നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടു സ്ത്രീകൾ കൂടി പീഡന പരാതിയുമായ രംഗത്തെത്തിയിരിക്കുന്നത്.