പുനര്‍ജനിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് താനെന്ന് വി ഡി സതീശന്‍
തിരുവനന്തപുരം: പുനര്‍ജനിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് താനെന്ന് വി ഡി സതീശന്‍. പദ്ധതി നടത്തിയത് സുതാര്യമായെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍തന്നെ അന്വേഷണം ആവശ്യപ്പെട്ടത് താനാണെന്നും ഇനിയും അന്വേഷണം വന്നാലും ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും പണം ഒരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരേ യാതൊരു തെളിവുമില്ലെന്നും സതീശന്‍ പറഞ്ഞു.