വി ഡി സതീശന്‍ സംഘപരിവാര്‍ വിരുദ്ധനാണെന്ന് പറയാനാകില്ല: സി പി എ ലത്തീഫ്

Update: 2026-04-04 10:15 GMT

നോര്‍ത്ത് പറവൂര്‍: ആര്‍എസ്എസ് പരിപാടികളിലെ നിറ സാന്നിധ്യവും സംഘപരിവാര്‍ ആചാര്യന്മാരുടെ മുന്‍പില്‍ വണങ്ങി നില്‍ക്കുന്ന ഒരാളുമായ വി ഡി സതീശനെ സംഘപരിവാര്‍ വിരുദ്ധനായി കാണാന്‍ കഴിയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പറഞ്ഞു. പറവൂര്‍ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പറവൂരില്‍ എത്തിയതായിരുന്നു അദ്ദേഹം.

പാര്‍ട്ടി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ നല്ല പ്രതികരണമാണ് വോട്ടര്‍ മാരില്‍ നിന്നും ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ പാര്‍ട്ടി കേരളത്തില്‍ വലിയ വോട്ടു വര്‍ദ്ധനവ് ഉണ്ടാക്കും. ഏതെങ്കിലും മുന്നണിക്ക് ഏകപക്ഷീയമായി പിന്തുണ കൊടുക്കുക എന്നത് ഉണ്ടാകില്ലെന്നും ബിജെപി ജയിക്കാതിരിക്കാനുള്ള അടവ് നയം പ്രഖ്യാപിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ദേശീയ പ്രവര്‍ത്തക സമിതി അംഗം അജ്മല്‍ ഇസ്മായില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം ഷാനവാസ് സി എസ്, മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ്, സെക്രട്ടറി സുധീര്‍ അത്താണീ, വൈസ് പ്രസിഡന്റ് നിഷാദ് അഷ്റഫ്, എസ്ഡിടിയൂ ജില്ല വൈസ് പ്രസിഡന്റ് യാകൂബ് സുല്‍ത്താന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് കെ എം ഷാജഹാന്‍ അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരും പറവൂര്‍ ടൗണില്‍ നടന്ന പ്രചാരണത്തില്‍ പങ്കാളികളായി.

Tags: