വിബി ജി റാം ജി ബില്ല് ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നത്: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: വിബി ജി റാം ജി ബില്ലിനെതിരായ പ്രതിഷേധം വെറുമൊരു പേരുമാറ്റല്‍ വിഷയം മാത്രമല്ലെന്നും ജോലി ചെയ്യാനുള്ള ജനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.
'ഇത് എംഎന്‍ആര്‍ഇജിഎയുടെ പേര് മാറ്റുന്നതിനെക്കുറിച്ചല്ല, മറിച്ച് ജോലി ചെയ്യാനുള്ള അവകാശത്തെക്കുറിച്ചാണ്. അവര്‍ ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതൊരു വലിയ പ്രശ്‌നമാണ്, ദരിദ്രര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. അതിനാല്‍ നമ്മള്‍ ഇതിനെതിരെ അവസാനം വരെ പോരാടും. നമ്മള്‍ തെരുവുകളില്‍ പോരാടും, എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും പ്രതിഷേധങ്ങള്‍ ഇതിനെതിരേ പ്രതിഷേധമുണ്ടാകും.'മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു
അതേസമയം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയായി. 20 വര്‍ഷം പഴക്കമുള്ള നിയമത്തിന് പകരമായിരിക്കും ഇത്.98 അംഗങ്ങള്‍ പങ്കെടുത്ത ഏകദേശം 14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച പുലര്‍ച്ചെ 1:35 നാണ് നിര്‍ത്തിവച്ചത്.
ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇന്ന് ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, നിലവില്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ നിരവധി പാര്‍ട്ടികള്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം വിബി-ജി-റാം-ജി ബില്ലിനെതിരേ പ്രതിഷേധിക്കുകയാണ്.
