ന്യൂഡല്‍ഹി: എംഎന്‍ആര്‍ഇജിഎയുടെ പേര് വിബി-ജി റാം ജി എന്ന് പുനര്‍നാമകരണം ചെയ്തതിനെതിരേ ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം.കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ പ്ലക്കാര്‍ഡുകള്‍ പിടിച്ച് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് രംഗത്തെത്തി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പുനര്‍നാമകരണത്തിനെതിരേ ഇന്നലെയും പാര്‍ലമെന്റിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം നടത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ഫോട്ടോകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.
പുതിയ ബില്ല് ദരിദ്രരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശ്രീരാമന്റെ മറവില്‍ ബിജെപി സര്‍ക്കാര്‍ എംഎന്‍ആര്‍ഇജിഎ നിര്‍ത്തലാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ അജണ്ട വ്യക്തമാണ്, ദരിദ്രരുടെ ക്ഷേമവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി.