വിബി-ജി റാം ജി ബില്ല്; ജെപിസിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം, നിരസിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: വികാസ് ഭാരത് ഗ്യാരണ്ടി ഫോര്‍ എംപ്ലോയ്മെന്റ് ആന്‍ഡ് ലൈവ്ലിഹുഡ് മിഷന്‍ (റൂറല്‍) ബില്ല് (വിബി-ജി റാം ജി) ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കോ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ വിടണമെന്ന് കോണ്‍ഗ്രസ് എംപി കെ ജി വേണുഗോപാല്‍. സഭയില്‍ പ്രതിപക്ഷ ബഹളം അരങ്ങേറി.
എന്നാല്‍, ബില്ല് 14 മണിക്കൂറിലധികം ചര്‍ച്ച ചെയ്തതായി പറഞ്ഞ് സ്പീക്കര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. അതേസമയം, ബഹളത്തിനിടയിലും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചര്‍ച്ച തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.