സര്‍ക്കാര്‍ പരിപാടിയില്‍ കുഴഞ്ഞുവീണ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു

Update: 2025-08-21 12:11 GMT

തിരുവനന്തപുരം: ഇടുക്കിയിലെ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍(72) അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന ഇടുക്കി റെവന്യു അസംബ്ലിയില്‍ പങ്കെടുക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് റെവന്യു മന്ത്രിയുടെ വാഹനത്തില്‍ കയറ്റി ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ സിപിഐ ഓഫിസായ എം എന്‍ സ്മാരകത്തിലേക്ക് മൃതദേഹം കൊണ്ടുപോവും. രാത്രി എട്ടുമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിക്കും. അതിന് ശേഷം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവും.സിപിഐ നേതാവായ വാഴൂര്‍ സോമന്‍ 2021-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക് എത്തിയത്.