മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വത്തിക്കാന്‍ ഒരു നിശബ്ദ കാഴ്ചക്കാരനാകില്ല: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ

Update: 2025-12-07 08:28 GMT

വത്തിക്കാന്‍: ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വത്തിക്കാന്‍ ഒരു 'നിശബ്ദ കാഴ്ചക്കാരന്‍' ആയിരിക്കില്ലെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. 'നമ്മുടെ ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങള്‍, അനീതികള്‍, അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഹോളി സീ നിശബ്ദമായ കാഴ്ചക്കാരനാകില്ലെന്ന് ഞാന്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രമെന്നത് മാനവികതയുടെ നന്മയെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ദരിദ്രരുടെയും, ദുര്‍ബലമായ സാഹചര്യങ്ങളിലേക്കും സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ടവരുടെയും ശബ്ദങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നതുമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു.

പെറുവില്‍ ഏകദേശം 20 വര്‍ഷത്തോളം മിഷനറിയായി ചെലവഴിച്ച ലിയോ, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കീഴില്‍ അമേരിക്കയില്‍ നടക്കുന്ന കുടിയേറ്റക്കാരോടുള്ള പെരുമാറ്റത്തിനെതിരേയും സംസാരിച്ചിരുന്നു. കുടിയേറ്റക്കാരോട് കാണിക്കുന്നത് അങ്ങേയറ്റത്തെ അനാദരവാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: