വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനു കാരണം പുകവലി ചോദ്യം ചെയ്തതിലുണ്ടായ ദേഷ്യമെന്ന് പോലിസ്

Update: 2025-11-04 09:46 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനു കാരണം പുകവലി ചോദ്യം ചെയ്തതിലുണ്ടായ ദേഷ്യമെന്ന് പോലിസ്. റിമാന്‍ഡ് റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ശുചിമുറിക്ക് സമീപം പുകവലിച്ചുകൊണ്ടുനിന്ന സുരേഷ് കുമാറിനോട് പെണ്‍കുട്ടികള്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പ്രതി പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം പ്രതിക്കുണ്ടായിരുന്നതായി പോലിസ് പറയുന്നു.

സുരേഷ് കുമാറിനെതിരേ വധശ്രമം അടക്കം ആറുവകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാന്‍ഡില്‍ ആയ പ്രതി സുരേഷ് കുമാറിനായി ഇന്ന് റെയില്‍വേ പോലിസ് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വര്‍ക്കല അയന്തി മേല്‍പ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags: