കന്യാകുമാരിയില്‍നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍; റേക്കുകള്‍ തയ്യാറായി
ചെന്നൈ: കന്യാകുമാരിയില്‍നിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ജനുവരിയില്‍ ആരംഭിക്കാനൊരുങ്ങുന്നു. ഒരേസമയം ചെന്നൈയിലും ബെംഗളൂരുവിലും എത്തേണ്ട യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് റെയില്‍വേ ഉറപ്പുനല്‍കി.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ഉപകരാറോടനുബന്ധിച്ച് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബെമല്‍) 16 കോച്ചുകള്‍ ഉള്‍പ്പെടുത്തിയ രണ്ടു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ ഒരു റേക്ക് കന്യാകുമാരി-ചെന്നൈ-ബെംഗളൂരു റൂട്ടിലാണ് ഉപയോഗിക്കുക.
ഇതുവരെ ഐസിഎഫ് 95 വന്ദേഭാരത് ചെയര്‍കാര്‍ തീവണ്ടികള്‍ റെയില്‍വേയ്ക്ക് കൈമാറിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരവും സൗകര്യങ്ങളും കുറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനുള്ള കഴിവുമാണ് യാത്രക്കാരെ വന്ദേഭാരത് സേവനങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്.