അംബേദ്കറിന്റെ പ്രതിമയുടെ തലവെട്ടി

Update: 2025-02-23 15:11 GMT

ഗുഡ്ഗാവ്: ഭരണഘടനാ ശില്‍പ്പിയും ദലിത് വിമോചനനേതാവുമായിരുന്ന ഡോ.ബി ആര്‍ അംബേദ്ക്കറുടെ പ്രതിമയുടെ തലവെട്ടി. ഹരിയാനയിലെ ഗുഡ്ഗാവിലെ കന്‍ക്രോല ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗ്രാമീണരുടെ പരാതിയില്‍ ഖേര്‍ക്കി ദൗല പോലിസ് കേസെടുത്തു. എസ്‌സി-എസ് ടി പീഡനനിരോധന നിയമത്തിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് കേസ്. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്എച്ച്ഒ സത്യേന്ദര്‍ സിങ് പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ സമരപരിപാടികളിലേക്ക് കടക്കുമെന്ന് പ്രദേശത്തെ ഭീം സേന നേതാവ് സത്പാല്‍ തന്‍വാര്‍ അറിയിച്ചു.