വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്ക്

Update: 2025-08-26 13:52 GMT

വടകര: ദേശീയപാതയില്‍ കെ ടി ബസാറില്‍ ഇന്‍ഡസ് മോട്ടോഴ്സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകീട്ട് 4:45 ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.