എംഇഎസ് സാമൂഹിക നവോത്ഥാനം സാധ്യമാക്കിയ പ്രസ്ഥാനം: വി അബ്ദുറഹിമാന്‍

Update: 2022-06-01 07:45 GMT

പെരിന്തല്‍മണ്ണ: എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂര്‍ ഉറച്ച നിലപാടുള്ള നേതാവാണെന്ന് ന്യൂനപക്ഷ ക്ഷേമ ഹജ്ജ്കാര്യ മന്ത്രി വി അബ്ദുറഹിമാന്‍.സംസ്ഥാനത്ത് തന്നെ മാതൃകയായ നിരവധി പദ്ധതികള്‍ നടപ്പിലാക്കി സാമൂഹ്യ നേട്ടങ്ങളുണ്ടാക്കാന്‍ ഫസല്‍ ഗഫൂറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.എംഇഎസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തില്‍ സാമൂഹിക നവോത്ഥാനം സാധ്യമാക്കിയ പ്രസ്ഥാനമാണ് എംഇഎസ് എന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സാമൂഹ്യ പുരോഗതിയില്‍ അധിഷ്ഠിതമായ നാടിന്റെ മാറ്റം സാധ്യമാക്കിയതില്‍ എംഇഎസിന്റെ സംഭാവന മഹത്തരമാണെന്നും മുഖ്യ പ്രഭാഷണത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഡോ: പി എ ഫസല്‍ ഗഫൂറിനെ സ്‌നേഹാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: കടവനാട് മുഹമ്മദിനും,പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ട്രഷറര്‍ കുഞ്ഞുമൊയ്തീന്‍ കെ കെ യ്ക്കും,കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബലറാം വൈസ് പ്രസിഡണ്ട് ഇ പി മോയിന്‍കുട്ടിക്കും മലപ്പുറം ജില്ലാ എംഇഎസ് കമ്മിറ്റിയുടെ സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിച്ചു.

എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ സി സലാഹുദ്ദീന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ എംഎല്‍എ മാരായ പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍,പി കെ ബഷീര്‍, പി വി അന്‍വര്‍ എന്നിവരും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ കെ മുസ്തഫ, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി ഷാജി, കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്,ഡിസിസി പ്രസിഡന്റ് അഡ്വ.വി എസ് ജോയ്, കുഞ്ഞാവു ഹാജി,പി ഉണ്ണീന്‍,ഡോ: കെ എ സീതി, ഡോ. മജീദ് സ്വലാഹി തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു.

പരിപാടിയില്‍ എംഇഎസ് മലപ്പുറം ജില്ലാ സെക്രട്ടറി ഷാഫി ഹാജി സ്വാഗതവും ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.സ്‌നേഹാദരം പരിപാടിക്ക് സംഘാടക സമിതി കണ്‍വീനര്‍ എ ഷുക്കൂര്‍,ഡോ. റഹീം ഫസല്‍, ഡോ.ഹമീദ് ഫസല്‍ അലിഷാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: