യുഎസ് യുദ്ധക്കപ്പലിന് തീ പിടിച്ചു, കെടുത്താന്‍ 30 മണിക്കൂര്‍ എടുത്തെന്ന് റിപോര്‍ട്ടുകള്‍
വാഷിങ്ടണ്‍: യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് എന്ന വലിയ അമേരിക്കന്‍ യുദ്ധക്കപ്പലില്‍ തീപിടിത്തമുണ്ടായതായി റിപോര്‍ട്ട്. 30 മണിക്കൂറിലധികം സമയമെടുത്തു തീ അണയ്ക്കാനെന്നാണ് വാര്‍ത്തകള്‍. കപ്പലിലെ അലക്കു മുറിയിലാണ് തീ പടര്‍ന്നത്.
നിരവധി സൈനികര്‍ക്ക് പുക ശ്വസിച്ച് പരിക്കേറ്റു, മറ്റ് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. തീപിടിത്തം യുദ്ധത്തിന്റെ ഫലമല്ലെന്നാണ് അമേരിക്കന്‍ നാവികസേനയുടെ വാദം. തീ നിയന്ത്രണവിധേയമാണെന്നും നാവികസേന അറിയിച്ചു.