ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന തഹാവൂര്‍ റാണയുടെ ഹരജി തള്ളി

Update: 2025-03-07 05:08 GMT

ന്യൂയോര്‍ക്ക്: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ഹരജി തള്ളി യുഎസ് സുപ്രിംകോടതി. പാകിസ്താനില്‍ ജനിച്ച മുസ്ലിമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്ന് ആരോപിച്ചായിരുന്നു ഹരജി.

യുഎസ് കോടതികള്‍ക്ക് തന്റെ മേലുള്ള അധികാരപരിധി നഷ്ടപ്പെട്ടാല്‍ താന്‍ ഉടന്‍ മരിക്കുമെന്നും തന്റെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.

റാണയുടെ ഹരജി നേരത്തെയും യുഎസ് കോടതി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനമായത്. കനേഡിയന്‍പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബറില്‍ കൈമാറാനാണ് തീരുമാനം.

Tags: