യുഎസിലെ അടച്ചുപൂട്ടല്‍ പ്രതിസന്ധി; 10 ശതമാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു
ജീവനക്കാരുടെ കുറവിനെത്തുടര്‍ന്നാണ് നടപടി
വാഷിംങ്ടണ്‍: അമേരിക്കയില്‍ ഒരുമാസത്തിലധികമായി തുടരുന്ന അടച്ചുപൂട്ടല്‍ പ്രതിസന്ധി വ്യോമഗതാഗതത്തെ അതിരൂക്ഷമായി ബാധിച്ചു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് യുഎസിലെ പ്രധാന 40 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. നിലവിലുളള സര്‍വീസുകളില്‍ 10 ശതമാനം വരെ കുറവു വരുത്താനാണ് ഇപ്പോള്‍ നടപടിയെടുക്കുന്നത്.
കഴിഞ്ഞ ദിവസം വ്യോമാതിര്‍ത്തി ഭാഗികമായി അടക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ കൂടുതല്‍ നടപടികളിലേക്കു കടന്നിരിക്കുന്നത്. നിലവില്‍ റദ്ദാക്കുന്ന സര്‍വീസുകളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപര കരാര്‍ ഒപ്പിടല്‍ നീണ്ടുപോകവെ അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് സൂചന നല്‍കി.