ഇസ്രായേലിനുള്ള ആയുധ വില്‍പ്പന തടയുന്നതിനുള്ള ബില്ലുകള്‍ യുഎസ് സെനറ്റ് തള്ളി

Update: 2025-07-31 06:41 GMT

വാഷിങ്ടണ്‍: ഇസ്രായേലിനുള്ള ആയുധ വില്‍പ്പന തടയുന്നതിനുള്ള ബില്ലുകള്‍ തള്ളി യുഎസ് സെനറ്റ് .ഗസയിലെ സാധാരണക്കാരുടെ മരണത്തിനും പ്രദേശത്തെ ജനങ്ങളുടെ തുടര്‍ച്ചയായ പട്ടിണിക്കും മറുപടിയായി ഇസ്രായേലിനുള്ള ആയുധ വില്‍പ്പന തടയുമായിരുന്ന രണ്ട് പ്രമേയങ്ങളാണ് സെനറ്റ് തള്ളിയത്.

വെര്‍മോണ്ടില്‍ നിന്നുള്ള സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് അവതരിപ്പിച്ച ബില്ലുകള്‍ ബുധനാഴ്ച വൈകി നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. അതേസമയം, പ്രമേയങ്ങളെ അനുകൂലിച്ച് ഡെമോക്രാറ്റുകളാണ് വോട്ട് ചെയ്തതെന്നും ഇത്തവണ ഭൂരിഭാഗം ഡെമോക്രാറ്റുകളും ഈ ശ്രമത്തെ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും സാന്‍ഡേഴ്സ് പറഞ്ഞു.

സ്ഥിതിഗതികള്‍ മാറിവരികയാണെന്നും ഡെമോക്രാറ്റുകള്‍ ഈ വിഷയത്തില്‍ ഏറെ മുന്നോട്ട് പോകുകയാണ്, സമീപഭാവിയില്‍ റിപ്പബ്ലിക്കന്‍മാരുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: