യുഎസ് ഉപരോധം പ്രാബല്യത്തില്‍; റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തി റിലയന്‍സ്
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് റിലയന്‍സ് റിഫൈനറി താല്‍ക്കാലികമായി നിര്‍ത്തി. റിഫൈനറിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉപയോഗിക്കുന്ന റഷ്യന്‍ ക്രൂഡ് ഓയില്‍ എത്തിക്കുന്നതാണ് നിര്‍ത്തിയത്. റഷ്യയിലെ രണ്ടു പ്രധാന എണ്ണ കമ്പനികള്‍ക്കെതിരേയാണ് അമേരിക്ക കഴിഞ്ഞ മാസം ഉപരോധം പ്രഖ്യാപിച്ചത്. അതിന്റെ പ്രാബല്യം ആരംഭിച്ചതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് പിന്‍മാറുകയാണ്.
റിലയന്‍സിന് പുറമെ മറ്റ് ഇന്ത്യന്‍ കമ്പനികളും റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങല്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തതോടെ ഇന്ത്യയ്ക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതി തീരുവ പുനപരിശോധിക്കപ്പെടുമെന്നാണ് സൂചന. റഷ്യന്‍ എണ്ണ ഇടപാടുകള്‍ക്കായി ഇന്ത്യയ്ക്കെതിരേ നേരത്തെ 50 ശതമാനം ഇറക്കുമതി തീരുവയാണ് ഏര്‍പ്പെടുത്തിയിരുന്നത്.