ഇറാന്‍ സര്‍ക്കാര്‍ ഇപ്പോഴും ശക്തമെന്ന് യുഎസ് റിപോര്‍ട്ട്

Update: 2026-03-12 08:39 GMT

വാഷിങ്ടണ്‍: ഇറാന്‍ സര്‍ക്കാര്‍ ഇപ്പോഴും ശക്തമെന്ന് യുഎസ് സര്‍ക്കാരിന്റെ രഹസ്യാന്വേഷണ റിപോര്‍ട്ട്. ഇറാനിയന്‍ സര്‍ക്കാര്‍ അടുത്തൊന്നും തകരാന്‍ സാധ്യതയില്ലെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇറാനിയന്‍ സര്‍ക്കാര്‍ ഇപ്പോഴും ശക്തമാണെന്നും രാജ്യത്തിന്റെ നിയന്ത്രണം അവര്‍ നിലനിര്‍ത്തുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള നിരവധി റിപോര്‍ട്ടുകള്‍ പറഞ്ഞിട്ടുണ്ടെന്ന് രഹസ്യ റിപോര്‍ട്ടിലുണ്ട്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഈ യുദ്ധത്തില്‍ ഇറാന്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്ന് വ്യക്തമായ ഉറപ്പില്ലെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും സമ്മതിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 179 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം ആകെ 2,745 പേര്‍ക്ക് പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു.

അതേസമയം, രണ്ട് ഇസ്രായേലി വ്യോമതാവളങ്ങളും രഹസ്യാന്വേഷണ ഏജന്‍സിയുടെ ആസ്ഥാനവും ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി ഇറാന്‍ സൈന്യം പറഞ്ഞു.

മെഡിറ്ററേനിയന്‍ തീരത്ത് യാവ്നെ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന പാല്‍മാച്ചിം എയര്‍ ബേസും ഓവ്ഡ എയര്‍ ബേസും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ ആസ്ഥാനവും ഡ്രോണ്‍ ആക്രമണത്തില്‍ ലക്ഷ്യം വച്ചതായി വിവരങ്ങളുണ്ട്.

Tags: