യുഎസ് നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു

Update: 2025-07-31 05:10 GMT

കാലിഫോണിയ: യുഎസ് നാവികസേനയുടെ എഫ്-35സി ഫൈറ്റര്‍ ജെറ്റ് ലിമൂറിലെ സൈനികതാവളത്തിന് സമീപം തകര്‍ന്നുവീണു. ജെറ്റ് താഴെ വീഴുന്നതിന് മുമ്പ് പൈലറ്റ് രക്ഷപ്പെട്ടു. 

യുഎസിന്റെ പടക്കപ്പലുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഫൈറ്റര്‍ ജെറ്റാണ് ഇതെന്ന് സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഏകദേശം 876 കോടി രൂപയാണ് ഇതിന്റെ വില. അഞ്ചാം തലമുറ യുദ്ധവിമാനമായ ഇതിനെ പശ്ചിമേഷ്യയിലും യുഎസ് ഉപയോഗിക്കുന്നുണ്ട്. ഇസ്രായേല്‍ അടക്കം 17 സഖ്യരാജ്യങ്ങള്‍ക്കാണ് യുഎസ് ഇത് നല്‍കിയിരിക്കുന്നത്.