ദമസ്‌കസ്: സിറിയയിലെ സൈനികതാവങ്ങളില്‍ ആയുധം ഇറക്കി യുഎസ് സൈന്യം. ഹസാക്ക പ്രദേശത്തെ ഖരാബ് അല്‍ ജിര്‍ സൈനികതാവളത്തിലാണ് യുഎസ് സൈന്യത്തിന്റെ കാര്‍ഗോ വിമാനങ്ങള്‍ എത്തിയത്. നിലവില്‍ 2000 യുഎസ് സൈനികരാണ് സിറിയയിലുള്ളത്. അതില്‍ അധികം പേരും വടക്കുകിഴക്കന്‍ സിറിയയിലെ കേന്ദ്രങ്ങളിലാണ് താവളമടിച്ചിരിക്കുന്നത്. സിറിയയില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറുമെന്ന് യുഎസിന്റെ പ്രത്യേക പ്രതിനിധിയായ ടോം ബാരക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കാര്‍ഗോ വിമാനങ്ങള്‍ എത്തിയത് സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ കാണിക്കുന്നു. ഐഎസ് സംഘടനയെ നേരിടാന്‍ യുഎസ് സൈന്യം വലിയ തയ്യാറെടുപ്പുകള്‍ നടത്തുന്നതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുര്‍ദുകളുടെ മേല്‍നോട്ടത്തിലുള്ള അല്‍ ഹോള്‍ ക്യാംപില്‍ നിരവധി ഐഎസ് പ്രവര്‍ത്തകര്‍ തടവിലുണ്ട്.
കുര്‍ദുകള്‍ സിറിയന്‍ അറബ് ദേശീയ സൈന്യത്തില്‍ ചേരാന്‍ പോവുന്ന സാഹചര്യത്തില്‍ യുഎസിന്റെ സഹായം തേടിയതായും റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ സര്‍ക്കാരിനെ കൊണ്ടുമാത്രം ഈ ക്യാംപുകള്‍ നടത്താനാവില്ലെന്നാണ് വിലയിരുത്തല്‍.
