ഇറാനെതിരായ യുഎസ്- ഇസ്രായേല്‍ ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്: റഷ്യ

Update: 2026-03-04 08:26 GMT

മോസ്‌കോ: ഇറാനെതിരായ യുഎസ്- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ വിമര്‍ശിച്ച് റഷ്യയും ചൈനയും. ഇറാന്‍ ആണവായുധമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവില്ലെന്ന് റഷ്യ വ്യക്തമാക്കി. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ആക്രമണം നടത്തിയതെന്നും റഷ്യ ചൂണ്ടികാട്ടി.

ഇറാനെതിരായ സംയുക്ത ആക്രമണം ഉടനടി നിര്‍ത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സ്വീകരിച്ച സൈനിക നടപടിയില്‍ ചൈന കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് വാങ് യി ചൈനയുടെ പ്രതികരണം അറിയിച്ചത്.

Tags: