ബജറ്റ് പാസായില്ല; യുഎസ് സര്‍ക്കാര്‍ ഭാഗിക ഷട്ട് ഡൗണിലേക്ക്

Update: 2026-01-31 09:50 GMT

വാഷിങ്ടണ്‍: ഈ വര്‍ഷത്തെ ബജറ്റിന് യുഎസ് കോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കാതെ പോയതിന് പിന്നാലെ യുഎസ് സര്‍ക്കാര്‍ ഭാഗിക ഷട്ട് ഡൗണിലേക്ക്. ബജറ്റിന് അംഗീകാരം നല്‍കാനുള്ള സമയപരിധി ജനുവരി 30 അര്‍ധരാത്രി അവസാനിച്ചു. ഇതിന് പിന്നാലെയാണ് ഭാഗിക ഷട്ട് ഡൗണിലേക്ക് യുഎസ് സര്‍ക്കാര്‍ കടന്നത്. അവശ്യവിഭാഗത്തില്‍ ഉള്‍പ്പെടാത്ത നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവച്ചു. അതേസമയം, ഷട്ട്ഡൗണ്‍ അധികം നീണ്ടുപോകാനിടയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ആദ്യംതന്നെ ജനപ്രതിനിധിസഭ ഇടപെടുമെന്നാണ് വിവരം.

11 ആഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് യുഎസ് ഷട്ട്ഡൗണിലേക്ക് പോകുന്നതെന്നത് ശ്രദ്ധേയമാണ്. ഇതിന് തൊട്ടുമുമ്പത്തെ ഷട്ട്ഡൗണ്‍ 43 ദിവസം നീണ്ടുനിന്നിരുന്നു.

Tags: