ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമതാവളത്തില്‍ നിന്നും യുഎസ് പിന്‍വാങ്ങുന്നു

Update: 2025-08-23 16:16 GMT

ബാഗ്ദാദ്: ഇറാഖിലെ ഐന്‍ അല്‍ അസദ് വിമാനത്താവളത്തില്‍ നിന്നും യുഎസ് സൈന്യം പിന്‍മാറി തുടങ്ങി. ഇന്നലെ രാത്രി കാര്‍ഗോ വിമാനങ്ങള്‍ വന്ന് സൈനിക ഉപകരണങ്ങളും മറ്റും കൊണ്ടുപോവാന്‍ തുടങ്ങിയതായി ഇറാഖിലെ അല്‍സുമാരിയ പത്രം റിപോര്‍ട്ട് ചെയ്തു. 2025 സെപ്റ്റംബറോടെ സൈനികതാവളത്തിലെ അവസാന യുഎസ് സൈനികനും സ്ഥലം വിടും. യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇനി മുതല്‍ യുഎസുമായി സൈനികേതര ബന്ധം മാത്രമായിരിക്കും ഇറാഖ് പുലര്‍ത്തുക.