വെസ്റ്റ്ബാങ്കില്‍ യുഎസ് പൗരനെ ജൂത കുടിയേറ്റക്കാര്‍ തല്ലിക്കൊന്ന സംഭവം: അന്വേഷണം വേണമെന്ന് യുഎസ്
റാമല്ല: ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ യുഎസ് പൗരനായ ഫലസ്തീനിയെ ജൂത കുടിയേറ്റക്കാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് യുഎസ്. 20കാരനായ സൈഫുല്ല മുസാലറ്റിനെ ജൂത കുടിയേറ്റക്കാര്‍ തല്ലിക്കൊന്നത് തീവ്രവാദപ്രവര്‍ത്തനമാണെന്നും അന്വേഷണം വേണമെന്നുമാണ് യുഎസിന്റെ ഇസ്രായേലി പ്രതിനിധിയായ മൈക്ക് ഹക്കാബി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് റാമല്ലയ്ക്ക് സമീപത്തെ സിഞ്ചില്‍ പ്രദേശത്ത് സൈഫുല്ലക്കെതിരെ ആക്രമണമുണ്ടായത്.
ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനിയായ ഹക്കാബി ഇസ്രായേലിന്റെ എല്ലാ വ്യാപനവാദത്തിനും അനുകൂലമാണ്. വെസ്റ്റ്ബാങ്ക് ഇസ്രായേലിന്റെ ഭാഗമാക്കണമെന്ന നിലപാടുകാരന്‍ കൂടിയാണ് ഹക്കാബി. യുഎസ് പൗരന്‍ കൊല്ലപ്പെട്ടപ്പോള്‍ മാത്രമാണ് ഹക്കാബി അന്വേഷണത്തിന് നിര്‍ദേശിക്കുന്നത്.