ന്യൂഡല്‍ഹി: യുഎസിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ വിസ പിന്‍വലിക്കുമെന്ന് ഡല്‍ഹിയിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ പഠനം നിര്‍ത്തുന്നതും ക്ലാസുകള്‍ ഒഴിവാക്കുന്നതും വിസ പിന്‍വലിക്കാനും ഭാവിയില്‍ വിസ അനുവദിക്കാതിരിക്കാനും കാരണമാവുമെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാരെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക സംവിധാനവും രൂപീകരിച്ചിട്ടുണ്ട്. നിലവില്‍ യുഎസില്‍ ഇന്ത്യക്കാരായ 3.31 ലക്ഷം പേര്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്.