ഹയാത് താഹിര്‍ അല്‍ ശാമിനെ വിദേശ ഭീകരസംഘടന പട്ടികയില്‍ നിന്നൊഴിവാക്കി യുഎസ്
വാഷിങ്ടണ്‍: സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറയുടെ സംഘടനയായ ഹയാത് താഹിര്‍ അല്‍ ശാമിനെ വിദേശഭീകര സംഘടനകളുടെ പട്ടികയില്‍ നിന്നും യുഎസ് നീക്കി. പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. യുഎസ് അറ്റോണി ജനറലുമായും ട്രഷറി വകുപ്പുമായും കൂടിയാലോചന നടത്തിയാണ് ജബത് അല്‍ നുസ്‌റ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന എച്ച്ടിഎസിനെതിരായ നടപടികള്‍ ഇല്ലാതാക്കിയത്.