ചൂരല്‍മല സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് വീടുകളില്‍ വിള്ളല്‍ വീണതില്‍ ആശങ്ക വേണ്ടെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി
വയനാട്: സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ വിള്ളല്‍ വീണ ആദ്യഘട്ട വീടുകളിന്‍മേല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ . രണ്ടു വീടുകളിലാണ് വിള്ളല്‍ കണ്ടെത്തിയത്. വീട് വാസയോഗ്യമാക്കാന്‍ വേണ്ടി ധാരാളം ടെസ്റ്റുകള്‍ നടത്താറുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും അത് പിന്നീട് പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഊരാളുങ്കല്‍ അറിയിച്ചു.
വീടിന് തകരാറുണ്ടോ എന്ന് പരിശോധിക്കനായി നിരവധി ടെസ്റ്റുകള്‍ നടത്തും. അതിലാണ് കുറവുകള്‍ കണ്ടെത്തുന്നത്. പിന്നീട് ഇത് പരിഹരിക്കുക ആണ് ചെയ്യുന്നതെന്നും വിള്ളലില്‍ ആശങ്കപ്പെടാന്‍ ഇല്ലെന്നും വീട് സന്ദര്‍ശിച്ച ശേഷം ഊരാളുങ്കല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു വ്യക്തമാക്കുന്നു. നിലവില്‍ ഉണ്ടായിട്ടുള്ള വിള്ളല്‍ ഉടന്‍ പരിഹരിക്കുമെന്ന് ഊരാളുങ്കല്‍ അധികൃതര്‍ അറിയിച്ചു.