യുപിയിലെ ഗ്രാമത്തില്‍ 64 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്; മുടിവെട്ടിലെ പ്രശ്‌നമെന്ന് സംശയം

Update: 2025-08-06 04:37 GMT

സീതാപൂര്‍: ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സോന്‍സാരി ഗ്രാമത്തിലെ 64 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചു. ഒരു ബാര്‍ബര്‍ ഷോപ്പ് പോലുമില്ലാത്ത ഗ്രാമമാണ് ഇതെന്നും പുറമെ നിന്ന് ആളുകള്‍ വന്നാണ് ബാര്‍ബര്‍ ജോലികള്‍ ചെയ്യുന്നതെന്നും അതാണ് പ്രശ്‌നകാരണമെന്ന് സംശയിക്കുന്നതായും അധികൃതര്‍ പറഞ്ഞു. മുടിവെട്ടാനും ഷേവ് ചെയ്യാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ശുദ്ധീകരിക്കണമെന്ന് അധികൃതര്‍ ബോധവല്‍ക്കരണം ആരംഭിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗങ്ങള്‍ ബാധിച്ചോ എന്നറിയാന്‍ പരിശോധനകളും നടക്കുന്നു.

ഏകദേശം 3,000 പേര്‍ ജീവിക്കുന്ന ഗ്രാമമാണ് സോന്‍സാരി. ഉപജീവനത്തിനായി കൂടുതല്‍ പേരും കൃഷിയേയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ മാസം ആദ്യമാണ് ആദ്യ ഹെപ്പറ്റൈറ്റിസ് കേസ് റിപോര്‍ട്ട് ചെയ്തത്. പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗമുള്ളവര്‍ക്ക് ലക്ഷണങ്ങളൊന്നും കാണിക്കാത്തത് ഡോക്ടര്‍മാരെ അമ്പരിപ്പിക്കുന്നുണ്ട്.