മുസ്‌ലിം പള്ളിയിലെ ലൗഡ് സ്പീക്കര്‍ പോലിസ് പിടിച്ചെടുത്തു; ഇമാമിനെതിരെ കേസ്
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ പഞ്ചാബിയാന്‍ പള്ളിയിലെ ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുത്ത പോലിസ് ഇമാമിനെതിരെ കേസെടുത്തു. പള്ളിയിലെ ലൗഡ് സ്പീക്കറില്‍ നിന്ന് അമിതമായി ശബ്ദമുണ്ടായെന്ന് ആരോപിച്ച് ചന്ദോസി പോലിസ് സ്‌റ്റേഷനിലെ ബീറ്റ് കോണ്‍സ്റ്റബിള്‍ ജിതേന്ദ്രകുമാര്‍ നല്‍കിയ പരാതിയാണ് കേസ്. ഇന്നലെ രാത്രി ഏഴു മണിക്കാണ് സംഭവമെന്ന് എഫ്‌ഐആര്‍ പറയുന്നു. പള്ളി ഇമാമായ ഷക്കീല്‍ ഷംസിയാണ് കേസിലെ പ്രതി. ഇയാളുടെ മകനായ അബ്ദുല്‍ ഷമാദ് ഷംസിയെ കുറിച്ചും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.