മുന്‍ മദ്‌റസ അധ്യാപകനെതിരേ കേസെടുത്ത് യുപി എടിഎസ്

Update: 2025-11-05 06:04 GMT

ലഖ്‌നോ: അസംഗഡിലെ ദാറുല്‍ ഉലൂം അഹ്‌ല സുന്നത്ത് മദ്‌റസയില്‍ അധ്യാപകനായിരുന്ന ഷംസുല്‍ ഹുദ ഖാനെതിരേ ഉത്തര്‍പ്രദേശ് പോലിസിന്റെ ഭീകരവിരുദ്ധ സേന കേസെടുത്തു. ബ്രിട്ടീഷ് പൗരത്വമുള്ള ഷംസുല്‍ ഹുദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി സംശയിക്കുന്നതായി എടിഎസ് ആരോപിച്ചു. 1984ലാണ് ഷംസുല്‍ ഹുദ മദ്‌റസ അധ്യാപകനായത്. 2007-2008 കാലത്ത് യുകെയില്‍ പോയി. 2013ല്‍ ബ്രിട്ടീഷ് പൗരത്വം നേടി. വിദേശത്ത് സ്ഥിരമായി മതപ്രചാരണം നടത്തുന്ന ഷംസുല്‍ ഹുദ പണം പിരിച്ച് ഇന്ത്യയിലെ വിവിധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്നതായി എടിഎസ് ആരോപിക്കുന്നു. കേസെടുത്തതിന് പിന്നാലെ മദ്‌റസ അധികൃതര്‍ സീല്‍ ചെയ്തു.