മുസ്‌ലിം യുവാവിനെ ആക്രമിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍(വീഡിയോ)

Update: 2025-08-05 05:22 GMT

ലഖ്‌നോ: മാംസം അടങ്ങിയ സഞ്ചിയുമായി പോവുകയായിരുന്ന മുസ്‌ലിം യുവാവിനെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ സോറോണ്‍ നഗരത്തിലാണ് സംഭവം. ചാമുണ്ഡ ഗെയ്റ്റിന് സമീപം താമസിക്കുന്ന ഹസ്‌നയ്ന്‍ എന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. 

ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നത് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്. സംഭവത്തില്‍ 20 പേര്‍ക്കെതിരേ കേസെടുത്തതായി സോറോണ്‍ കോട്‌വാലി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ജഗദീഷ് ചന്ദ്ര പറഞ്ഞു. മാംസം ഫോറന്‍സിക് ലാബിലേക്ക് അയച്ചെന്നും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.