മുസ്‌ലിം ട്രക്ക് ഡ്രൈവറെ കന്‍വാരിയ യാത്രക്കാര്‍ മര്‍ദ്ദിച്ചു കൊന്നു

Update: 2025-08-09 03:37 GMT

ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മുസ്‌ലിം ട്രക്ക് ഡ്രൈവറെ കന്‍വാരിയ യാത്രക്കാര്‍ മര്‍ദ്ദിച്ചു കൊന്നു. ഷാജഹാന്‍പൂരിലെ പറ്റ്‌ന ദേവകലി പ്രദേശത്തെ ബദായൂണ്‍ റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന കന്‍വാരിയ യാത്രക്കാര്‍ ട്രക്ക് തടഞ്ഞുനിര്‍ത്തി. ട്രക്കില്‍ കന്നുകാലികളുടെ അവശിഷ്ടങ്ങളുണ്ടെന്നായിരുന്നു അവരുടെ സംശയം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി മര്‍ദ്ദിക്കുകയുമായിരുന്നു. ഡ്രൈവറെ കല്ലെറിഞ്ഞ സംഘം ട്രക്കിന് തീയുമിട്ടു. പ്രദേശത്ത് എത്തിയ പോലിസ് ഡ്രൈവറെ സംരക്ഷിക്കാന്‍ കാര്യമായി ഒന്നും ചെയ്തില്ലെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.