യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Update: 2025-10-28 14:29 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ബീര്‍സിങ്പൂര്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടായ ഡോ.ഭാസ്‌കര്‍ പ്രസാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രിയിലെ അപര്യാപ്തകള്‍ ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പ്രതീകാത്കമായ ഒരു ശവസംസ്‌കാര യാത്ര നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഡോ. ഭാസ്‌കര്‍ പ്രസാദ് അത് നിഷേധിച്ചു. സര്‍ക്കാരിന്റെ ശവസംസ്‌കാര യാത്ര വേണമെങ്കില്‍ നടത്തൂയെന്ന് അദ്ദേഹം പറയുകയുണ്ടായി. അതാണ് സസ്‌പെന്‍ഷന് കാരണമായത്.