''ഗംഗാ മാതാവ് വീട്ടില്‍ എത്തി''; പ്രളയജലത്തില്‍ പാലും പൂവും അര്‍പ്പിച്ച് പോലിസ് ഉദ്യോഗസ്ഥന്‍ (വീഡിയോ)

Update: 2025-08-03 05:33 GMT

ലഖ്‌നോ: ഗംഗാനദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ പ്രളയ ജലത്തില്‍ പാലും പൂക്കളും അര്‍പ്പിച്ച് ഉത്തര്‍പ്രദേശിലെ പോലിസ് ഉദ്യോഗസ്ഥന്‍. ചന്ദ്രദീപ് നിഷാദ് എന്ന പോലിസ് ഉദ്യോഗസ്ഥനാണ് യൂണിഫോമില്‍ വന്ന് പാലും പൂക്കളും അര്‍പ്പിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

''ഇന്ന് രാവിലെ ഡ്യൂട്ടിക്കായി പോകുമ്പോള്‍ ഗംഗാ മാതാവ് ഞങ്ങളുടെ വീട്ടില്‍ എത്തി. എന്റെ വീട്ടുവാതില്‍ക്കല്‍ ഗംഗാ മാതാവിനെ ആരാധിച്ച് അനുഗ്രഹം നേടി. ഗംഗാ മാതാവിന് ആശംസകള്‍''-എന്നാണ് വീഡിയോയുടെ തലക്കെട്ട്. പിന്നീട് വീടിന് അകത്ത് വെള്ളം കയറിയതിനെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. 'ആയിരക്കണക്കിന് ഭക്തര്‍ നിങ്ങളുടെ അടുക്കല്‍ (ഗംഗ) വരുന്നു, പക്ഷേ നിങ്ങള്‍ സ്വയം എന്നെ അനുഗ്രഹിക്കാന്‍ വന്നു.'- ചന്ദ്രദീപിന്റെ പോസ്റ്റ് പറയുന്നു.